കുതിരവട്ടം ആശുപത്രിയിൽ നിന്ന് കാണാതായ യുവതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് യുവതിയെ കാണാതായതായി പരാതി. മലപ്പുറം പാണ്ടിക്കാട് ഒരവംപുറം സ്വദേശിനി ജുഫൈനയാണ് കാണാതായത്.കഴിഞ്ഞ വെള്ളിയാഴ്ച (12-06-2026) രാവിലെ ആറരയോടെയാണ് ജുഫൈനയെ ആശുപത്രിയിൽനിന്ന് കാണാതായത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചൽ ശക്തമാക്കിയിട്ടുണ്ട്ഫോട്ടോയിൽ കാണുന്ന ജുഫൈനയെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെപറയുന്ന നമ്പറുകളിൽ ഉടൻ വിവരമറിയിക്കണമെന്ന് മെഡിക്കൽ കോളേജ് പോലീസ് അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ: 0495 2357691
SHO: 9497987180
SI: 9497980717
