സാമ്പത്തിക തട്ടിപ്പ്: ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ

  1. Home
  2. Kerala

സാമ്പത്തിക തട്ടിപ്പ്: ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ

police


ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ.രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആര്‍ ആണ് നടപടി സ്വീകരിച്ചത്.

ഓഹരിയിൽ നിക്ഷേപിക്കാനായി പണം വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്ന് ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിലായി ഒരു കോടി രൂപ തട്ടിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിയായ രവി ശങ്കർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.