വാടകവീട്ടിൽ അച്ഛനെ ഉപേക്ഷിച്ച് കടന്ന മക്കൾകെതിരെ പോലീസ് കേസ്

  1. Home
  2. Kerala

വാടകവീട്ടിൽ അച്ഛനെ ഉപേക്ഷിച്ച് കടന്ന മക്കൾകെതിരെ പോലീസ് കേസ്

old man


വാടകവീട്ടിൽ  മകൻ ഉപേക്ഷിച്ച  കിടപ്പ് രോഗിയായ വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തറ നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി. മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ അജിത്തും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ച് മുങ്ങിയത്. മകൻ അജിത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് തൃപ്പൂണിത്തറ നഗരസഭ വൈസ് ചെയർമാൻ കെകെ പ്രദീപ് കുമാർ പറഞ്ഞു. 

വാർഡ‍് കൗൺസിലറുടെ പരാതിയിൽ മക്കൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പാലിയേറ്റിവ് പ്രവർത്തകർ വീട്ടിലെത്തിയാണ് ഷണ്മുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കിടപ്പുരോ​ഗിയായ ഷണ്മുഖൻ പട്ടിണിയിലായിരുന്നു. വീടിന്റെ ഉടമയാണ് ഭക്ഷണവും വെള്ളവും നൽകിയത്.