ഹാപ്പിലാൻഡ് അപകടത്തിൽ കേസെടുത്ത് പൊലീസ്
ഹാപ്പിലാൻഡ് അപകടത്തിൽ കേസെടുത്ത് . വെഞ്ഞാറമൂട് പൊലീസ് . വെമ്പായത്ത് പ്രവർത്തിക്കുന്ന 'ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ്‌റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു.വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും.
അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാർക്കിന്റെ സുരക്ഷാസംവിധാനങ്ങൾ സംബന്ധിച്ച് വ്യാപക വിമർശനമാണ് ഉയരുന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തനമെന്നാണ് വിമർശനം. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു . റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. പരിക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഇവർ ആരോപിച്ചു
മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ആശുപത്രിയിൽ എല്ലാ സൗകര്യവും ഒരുക്കാനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിൽ സുരക്ഷ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അശ്രദ്ധയാണ് പ്രധാന പ്രശ്നമെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാണിച്ചു.
