പാട്ടിലൂടെയുള്ള രാഷ്ട്രീയ വിമർശനം തുടരുമെന്ന് വേടൻ

  1. Home
  2. Kerala

പാട്ടിലൂടെയുള്ള രാഷ്ട്രീയ വിമർശനം തുടരുമെന്ന് വേടൻ

rapper vedan


പാട്ടിലൂടെയുള്ള രാഷ്ട്രീയം വിമർശനം തുടരുമെന്ന് റാപ്പർ വേടൻ. ഇപ്പൊൾ തന്നെ വിമർശിക്കുന്ന സംഘപരിവാർ പ്രവർത്തകർ മടുക്കുമ്പോൾ നിർത്തിക്കോളുമെന്നും വേടൻ പറഞ്ഞു.എൻഐക്ക് നൽകിയ പരാതി വൈകിയതിൽ അത്ഭുതം തോന്നുന്നുണ്ടെന്നും, പരാതി അന്ന് തന്നെ വരുമെന്ന് പ്രതീക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ രാജ്യത്ത് ആരെയും വിമർശിക്കാനുള്ള അവകാശം നിലനിൽക്കുന്നുണ്ടെന്നും, ആ വിമർശനം തുടരുമെന്നും വേടൻ പ്രതികരിച്ചു. തന്നെ വിമർശിക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ സ്വകാര്യമായി പിന്തുണ നൽകാറുണ്ടെന്നും വേടൻ വ്യക്തമാക്കി.