പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച തുറക്കും

  1. Home
  2. Kerala

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച തുറക്കും

image


പ്രതികൂല കാലാവസ്ഥയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കും. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കുക.

ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയായിരുന്നു വനം വകുപ്പിൻ്റെ തീരുമാനം.സന്ദർശകർ യാത്രയ്ക്ക് മുൻപ് കാലാവസ്ഥാ സാഹചര്യങ്ങളും ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങളും പരിശോധിച്ച് യാത്ര നടത്തണമെന്ന് അധികൃതർ അറിയിച്ചു.