ഒരു ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം നാളെ തുറക്കും

  1. Home
  2. Kerala

ഒരു ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം നാളെ തുറക്കും

image


പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രവേശനം നിർത്തിവച്ചിരുന്ന പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം നാളെ മുതൽ സന്ദർശകർക്കായി തുറക്കും. ബുധനാഴ്ച മുതൽ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.കനത്ത മഴയെ തുടർന്നാണ് പൊൻമുടിയിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കാലാവസ്ഥയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് നിയന്ത്രണം നീക്കുന്നത്.സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു.