പൂജാ ബംപര്‍: 10 കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്

  1. Home
  2. Kerala

പൂജാ ബംപര്‍: 10 കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്

POOJA


പൂജാ ബംപര്‍ ലോട്ടറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. JC 110398 എന്ന നമ്പറിനാണ് ബംപര്‍ സമ്മാനം. രണ്ടാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റ് നമ്പര്‍ JD 255007.

ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. കിഴക്കേനട ഭാഗത്തുളള കടയില്‍നിന്ന് വിറ്റുപോയ ടിക്കറ്റ് വാങ്ങിയ ഭാഗ്യവാനാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപയുടെ ടിക്കറ്റ് 12 പേര്‍ക്കാണ് വിറ്റത്.