ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

  1. Home
  2. Kerala

ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

BABY


തൃശൂർ ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് അനുമതി നൽകിയത്.2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്‌സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.

2026 മാർച്ച് 20ന് ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മുഹ്‌സിനയും മരിച്ചിരുന്നു. മതിയായ ചികിത്സ ലഭിക്കാതെയാണ് മുഹ്‌സിന മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മരണത്തിലും സംശയം ഉയർന്നത്. തുടർന്ന് ചാവക്കാട് സബ് ഇൻസ്‌പെക്ടർ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി നൽകിയത്.