റോഡിൽ കുഴി; കുഴിയിൽ വാഴവച്ച് യുവാവ് ; കുഴിമൂടാൻ അധികൃതർ പാഞ്ഞെത്തി

  1. Home
  2. Kerala

റോഡിൽ കുഴി; കുഴിയിൽ വാഴവച്ച് യുവാവ് ; കുഴിമൂടാൻ അധികൃതർ പാഞ്ഞെത്തി

vazha


 


റോഡിൽ നിരന്തരം കുഴികൾ കണ്ട് സഹികെട്ട ഒരു മനുഷ്യൻ അതിൽ കൊണ്ടുപോയി വാഴ നട്ടു. അങ്ങനെയെങ്കിലും അധികൃതരുടെ ശ്രദ്ധ ഈ കുഴിപ്രശ്നത്തിൽ എത്തട്ടെ എന്ന് കരുതിയാണ് അയാൾ ഇങ്ങനെ ഒരു കാര്യം ചെയ്തത്. ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, മഹാതിർ എന്ന യുവാവാണ് കുഴികൾ ‍മൂടാനുള്ള നടപടിയൊന്നും അധികൃതരുടെ ഭാ​ഗത്ത് നിന്നും കാണാത്തപ്പോൾ റോഡിലെ കുഴിയിൽ വാഴ വച്ചത്. 

റോഡിലെ കുഴിയിൽ വാഴത്തൈ നടുക മാത്രമല്ല, അതിന്റെ ഒരു ചിത്രമെടുത്ത് യുവാവ് ഫേസ്ബുക്കിലും പങ്കുവച്ചു. ഫേസ്ബുക്ക് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരിടമാണല്ലോ. അധികം വൈകാതെ ഇത് ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റാനും തുടങ്ങി. എന്തായാലും യുവാവിന്റെ വാഴ നടൽ വെറുതെയായില്ല. സംഭവം വൈറലായതോടെ അധികൃതർ ഉടനടി സ്ഥലത്തെത്തി ഇവിടെയുണ്ടായിരുന്ന കുഴി മൂടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.