വൈദ്യുതി പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊർജ മന്ത്രിയുമായി മുഖ്യമന്ത്രി വി. ഡി. സതീശനും മന്ത്രി സണ്ണി ജോസഫും ചർച്ച നടത്തും. ഇതിനായി സമയം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായിയെന്നും എൻ.ടി.പി.സിയുടെ പൂളിൽ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കും എന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
