കോഴിക്കോട് ഉൾപ്പെടെ 4 ജില്ലകളിൽ അടുത്ത ഏഴ് ദിവസം വൈദ്യുതി മുടങ്ങിയേക്കും; മുന്നറിയിപ്പുമായി കെഎസ്ഇബി

  1. Home
  2. Kerala

കോഴിക്കോട് ഉൾപ്പെടെ 4 ജില്ലകളിൽ അടുത്ത ഏഴ് ദിവസം വൈദ്യുതി മുടങ്ങിയേക്കും; മുന്നറിയിപ്പുമായി കെഎസ്ഇബി

kseb


കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാൻസ്‌ഫോർമറിന്റെ തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ 12 മുതൽ ഏഴ് ദിവസക്കാലയളവിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.