പ്രേംകുമാർ KSFDC ചെയർമാൻ; ജി. വേണുഗോപാൽ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്

  1. Home
  2. Kerala

പ്രേംകുമാർ KSFDC ചെയർമാൻ; ജി. വേണുഗോപാൽ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്

premkumar


സംസ്ഥാനത്തെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾക്കും അക്കാദമികൾക്കും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.എസ്.എഫ്.ഡി.സി (KSFDC) ചെയർമാനായി നടൻ പ്രേംകുമാറിനെയും സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ ജി. വേണുഗോപാലിനെയും നിയമിച്ചു. സംവിധായകൻ ആലപ്പി അഷ്റഫാണ് KSFDC വൈസ് ചെയർമാൻ. സംഗീത നാടക അക്കാദമി വൈസ് ചെയർമാനായി ഹേമന്ത്കുമാറും സെക്രട്ടറിയായി പ്രദീപ്കുമാർ എൻ.വിയും ചുമതലയേൽക്കും.

കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി നിർമ്മാതാവ് എം. രഞ്ജിത്തിനെയും ഫോക്‌ലോർ അക്കാദമി ചെയർമാനായി സുരേഷ് ബാബു എളയാവൂരിനെയും നിയമിച്ചു. ശ്രീരാമൻ കൊയ്യോനാണ് ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ. ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെയും വൈസ് ചെയർപേഴ്സണായി നടി പ്രിയങ്ക നായരെയും നിയോഗിച്ചതിന് പിന്നാലെയാണ് മറ്റ് സാംസ്കാരിക സ്ഥാപനങ്ങളിലെയും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം.