കൂടരഞ്ഞിയിൽ പുലിയുടെ സാന്നിധ്യം: പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കും

കോഴിക്കോട് കൂടരഞ്ഞിയിൽ പുലിയുടെ സാന്നിധ്യം ആശങ്കയുണർത്തുന്നു. ബാബു എന്നയാളുടെ വീടിന് സമീപമാണ് ഇന്നലെ പുലർച്ചെ പുലി എത്തിയത്.പുലിയെ പിടികൂടാനായി ഇന്ന് വനം വകുപ്പ് കൂട് സ്ഥാപിക്കും.
പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്‌പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് പുലിയെ പിടികൂടാൻ കൂടുവയ്ക്കാൻ തീരുമാനമായത്. വനത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.