വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് തടവുകാരൻ രക്ഷപ്പെട്ടു; വ്യാപക തിരച്ചിൽ

  1. Home
  2. Kerala

വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് തടവുകാരൻ രക്ഷപ്പെട്ടു; വ്യാപക തിരച്ചിൽ

CENTRAL JAIL


വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി. തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്ത് ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് പ്രതി ഉദ്യോഗസ്ഥരുടെയും സഹ തടവുകാരുടെയും കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. ഗോവിന്ദ് രാജിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

രാവിലെ ഒൻപതോടെ തോട്ടത്തിൽ ജോലിക്കായി ഇറക്കിയപ്പോഴാണ് ഇയാൾ കടന്നെങ്കിലും എന്നാൽ 12 മണിയോടെയാണ് ജയിൽ അധികൃതർ സംഭവം പൊലീസിൽ അറിച്ചതെന്ന് ആക്ഷേപമുണ്ട്. സർക്കാർ മെഡിക്കൽ കോളജിലടക്കം മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ് ജയിൽ ചാടിയ ഗോവിന്ദ് രാജ്.