കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ആക്രമണം; സഹതടവുകാരന്റെ കാൽ കമ്പിപ്പാര കൊണ്ട് അടിച്ചുതകർത്തു

  1. Home
  2. Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ആക്രമണം; സഹതടവുകാരന്റെ കാൽ കമ്പിപ്പാര കൊണ്ട് അടിച്ചുതകർത്തു

kannur


കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ആക്രമണത്തിൽ സഹതടവുകാരന് ഗുരുതരമായി പരിക്കേറ്റു. എട്ടാം നമ്പർ ബ്ലോക്കിലെ തടവുകാരനായ എം.പി വിനോദിന്റെ (42) കാലാണ് സഹതടവുകാരായ അബ്ദുൽ ജബ്ബാർ, അർഷാദ് എന്നിവർ ചേർന്ന് കമ്പിപ്പാര കൊണ്ട് അടിച്ചുതകർത്തത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം.

കാലിന്റെ എല്ലുകൾ പൊട്ടുകയും മുട്ടിന് സാരമായി പരിക്കേൽക്കുകയും ചെയ്ത വിനോദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ ഇരുവർക്കുമെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശേഷിയിലധികം തടവുകാരുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ കേസിലെ പ്രതികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാകുകയാണ്.