പൊന്നാനിയിൽ സ്വകാര്യ ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; 18 പേർക്ക് പരുക്ക്
മലപ്പുറം പൊന്നാനി നരിപ്പറമ്പിൽ സ്വകാര്യ ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം. നരിപ്പറമ്പ് സെന്ററിലുണ്ടായ അപകടത്തിൽ സ്‌കൂൾ വിദ്യാർഥികളടക്കം 18 പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആരുടെ പരുക്കും ഗുരുതരമല്ല.അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
