സ്വകാര്യ ബസ് ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
പാലക്കാടിലെ സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി സ്വദേശി കണ്ണത്ത് ശ്രീരാഗിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലവിൽ കണ്ടത്. 38 വയസ്സായിരുന്നു. എടപ്പാൾ - പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടന്നു.പരേതനായ ശ്രീകുമാർ ആണ് പിതാവ്
മാതാവ് പരേതയായ പത്മിനി. ശ്രുതി ഭാര്യയും സംഗീത് മകനുമാണ്.
മാതാവ് പരേതയായ പത്മിനി. ശ്രുതി ഭാര്യയും സംഗീത് മകനുമാണ്.
