വേതന വർധനവ്; 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ

  1. Home
  2. Kerala

വേതന വർധനവ്; 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ

Nurse


വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ അഞ്ച് മുതൽ ഏഴ് വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സ്വകാര്യ മേഖലയിലെ നഴ്സുമാർ പൂർണമായി പണിമുടക്കും.

കഴിഞ്ഞ 5 വർഷമായി തിരുവനന്തപുരത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് വേതന വർധനവ് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ഇപ്പോഴുള്ള ശമ്പളത്തേക്കാൾ 50% വർധനവാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം രോഗികളുടെയും നഴ്‌സുമാരുടെയും അനുപാതം പുനഃക്രമീകരിക്കണമെന്നുംഇവർ ആവശ്യപ്പെടുന്നുണ്ട്.

100 നഴ്സുമാർ പ്രകടനമായെത്തി സമരവുമായി ബന്ധപ്പെട്ട നോട്ടീസ് ഇന്ന് ലേബർ കമ്മിഷന് കൈമാറും.  കഴിഞ്ഞ ദിവസം വേതന വർധനവ് ആവശ്യപ്പെട്ട് ഇവർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്. പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെട്ടില്ലെങ്കിൽ ജൂൺ അഞ്ച്, ആറ്, ഏഴ് തീയതികളിൽ 72 മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്.