സ്വകാര്യ സർവകലാശാല; ഇവരുടെ ബുദ്ധി 15വര്‍ഷം പിന്നിലാണ്: ചെന്നിത്തല

  1. Home
  2. Kerala

സ്വകാര്യ സർവകലാശാല; ഇവരുടെ ബുദ്ധി 15വര്‍ഷം പിന്നിലാണ്: ചെന്നിത്തല

chennithala


സ്വകാര്യ വിദേശ സർവകലാശാല വിഷയത്തില്‍ പിണറായി സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി രമേശ് ചെന്നിത്തല. 15 വർഷം മുൻപ് ഞങ്ങള്‍ സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ എതിർത്തവരാണ് ഇപ്പോൾ അത് അംഗീകരിക്കുന്നത്. അത് തുറന്നു പറയാൻ മടി എന്തിനാണ് എന്നും രമേശ് ചെന്നിത്തല ചോദിച്ചു. സത്യം സത്യമായി അംഗീകരിക്കാൻ തയ്യാറാകണം.

വിദേശത്ത് പഠിക്കാൻ പോകുന്നവർക്ക് ഇവിടെ സൗകര്യമൊരുക്കി കൊടുക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്? ഇവർക്ക് ബുദ്ധി പതിനഞ്ചു വർഷം കഴിഞ്ഞേ ഉദിക്കുകയുള്ളൂ. കമ്പ്യൂട്ടറിന്റെ കാര്യത്തിലും ട്രാക്ടറിന്റെ കാര്യത്തിലും ഉദിച്ച ബുദ്ധി തന്നെയാണ് ഇപ്പോഴും ഉദിച്ചിരിക്കുന്നത്. ആളുകളെ കബളിപ്പിക്കുന്ന പരിപാടിയാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.