പ്രിയദർശിനി സൗജന്യയാത്ര: സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി

  1. Home
  2. Kerala

പ്രിയദർശിനി സൗജന്യയാത്ര: സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി

private bus


പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതിനെ തുടർന്നുണ്ടായ സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാറാണ് കമ്മിറ്റിയുടെ അധ്യക്ഷൻ.

സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്. ബസിനകത്തും പുറത്തും പരസ്യം പതിക്കുന്നതിന് അനുമതി നൽകുന്നതടക്കമുള്ള നടപടികൾ പരിഗണിക്കുമെന്നും സംസ്ഥാനത്ത് പുതിയ ഗതാഗത നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. കമ്മിറ്റി റിപ്പോർട്ട് വരാൻ വൈകിയാൽ നിരവധി ബസുകൾ സർവീസ് നിർത്തേണ്ട സാഹചര്യമുണ്ടാകുമെന്നും ഉടമകളുടെ പ്രതിനിധികൾ പറഞ്ഞു.

നിലവിൽ ബസുകൾ നിർത്തിവെച്ചുള്ള സമരത്തിലേക്ക് ഉടൻ പോകില്ലെന്നും, എന്നാൽ വരും ദിവസങ്ങളിൽ സംയുക്ത യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി.