പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം;വയനാട് എസ്.പി.ക്ക് ബിജെപി പരാതി നൽക്കി

  1. Home
  2. Kerala

പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം;വയനാട് എസ്.പി.ക്ക് ബിജെപി പരാതി നൽക്കി

image


വയനാട് എം.പി. പ്രിയങ്ക ഗാന്ധിയെ മൂന്ന് മാസമായി കാണാനില്ലെന്നാരോപിച്ച് ബിജെപി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡൻറ് മുകുന്ദൻ പള്ളിയറ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നിരവധി ആളുകൾ കൊല്ലപ്പെട്ട ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എം പിയെ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദൻ പള്ളിയറ പരാതിയിൽ ആവശ്യപ്പെടുന്നത്.

നേരത്തെ കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ് നേതാവ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ തൃശൂർ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ പൊലീസിൽ പരാതി നൽകിയത്. ഗുരുവായൂർ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്.

വിമർശനങ്ങൾക്കും പരാതികൾക്കും മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചു. ദില്ലിയിലെ ഓഫീസിൽ ചർച്ച നടത്തുന്നതിന്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്ക് വെച്ചാണ് സുരേഷ് ഗോപിയുടെ മറുപടി. രാജ്യസഭയിൽ ഇന്നത്തെ ചർച്ചയുടെ ഭാഗമായി പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാ