ചുമതലയേറ്റത് മുതൽ പ്രശ്‌നങ്ങള്‍; ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ

  1. Home
  2. Kerala

ചുമതലയേറ്റത് മുതൽ പ്രശ്‌നങ്ങള്‍; ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ

IMAGE


ആരോഗ്യമന്ത്രി കെ. മുരളീധരനെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർ. എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ. മുരളീധരനെന്നും ചുമതലയേറ്റെടുത്തത് മുതൽ പ്രശ്നങ്ങൾ തുടങ്ങിയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആരോഗ്യമേഖല അഭിമാനകരമായ നേട്ടമുണ്ടാക്കി. ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന തക്ക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്. വിമര്‍ശനത്തെ വിദ്വേഷത്തോടു കൂടി നോക്കി കണ്ടിട്ടില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിര്‍വഹിച്ചത്. ആശുപത്രിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി. അങ്ങനെയായിരുന്നു പ്രവര്‍ത്തനമെന്നും പി കെ ശ്രീമതി പറഞ്ഞു.

പുതിയ ആരോഗ്യമന്ത്രി പല കാര്യങ്ങളെയും നിസ്സാരമായി കാണുകയാണെന്നും മാധ്യമങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിനെ വിമർശിക്കുകയാണെന്നും പി.കെ. ശ്രീമതി ആരോപിച്ചു. പല സ്ഥലങ്ങളിലും ഡോക്ടർമാരുടെയും മരുന്നുകളുടെയും കുറവുണ്ട്. കാര്യങ്ങൾ നീതിബോധത്തോടെ കൈകാര്യം ചെയ്യണമെന്നും തിരുത്തേണ്ട നടപടികൾ പലതുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.