വെള്ളിയാഴ്ച മത ചടങ്ങുകൾക്ക് സ്‌കൂളിന് പുറത്ത് പോകുന്നതിന് നിരോധനം'; വ്യാജ പ്രചരണത്തിനെതിരെ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി

  1. Home
  2. Kerala

വെള്ളിയാഴ്ച മത ചടങ്ങുകൾക്ക് സ്‌കൂളിന് പുറത്ത് പോകുന്നതിന് നിരോധനം'; വ്യാജ പ്രചരണത്തിനെതിരെ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി

മന്ത്രി വി ശിവൻകുട്ടി


വിദ്യാഭ്യാസ വകുപ്പിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് ഡി ജി പിയ്ക്ക് പരാതി നൽകി. വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിൽ മന്ത്രിയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. ആ പോസ്റ്ററുകൾക്കെതിരെയാണ് ഡിജിപിക്ക് ഔദ്യോഗിക പരാതി നൽകിയിരിക്കുന്നത്.

സത്യവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ശ്രമം. ഇതിനായി മന്ത്രിയുടെ ചിത്രം ഉപയോഗിച്ചുള്ള വ്യാജ പോസ്റ്ററുകൾ ഉപയോഗിച്ചത് ഗൗരവമായ നിയമലംഘനമാണെന്നും, ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയ വഴിനടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം
മന്ത്രി പറഞ്ഞിരുന്നു.