വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പ്രചാരണം; ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്
വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കും പരസ്യ മോഡലുകൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംസ്ഥാന പൊലീസ് മേധാവിക്കും ഡ്രഗ്സ് കൺട്രോളർക്കുമാണ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്.
അരീക്കോട് സ്വദേശിയായ 17കാരിക്ക് വ്യാജ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നടപടി. നിലവാരമില്ലാത്തതും വ്യാജവുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്തും നൽകിയിരുന്നു. ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രചാരണം ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയും തടയുകയും ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം.
