കാലടി സംസ്‌കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധം: 17 വിദ്യാർഥികളുടെ അറസ്റ്റ് രണ്ടാഴ്ച തടഞ്ഞ് ഹൈക്കോടതി

  1. Home
  2. Kerala

കാലടി സംസ്‌കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധം: 17 വിദ്യാർഥികളുടെ അറസ്റ്റ് രണ്ടാഴ്ച തടഞ്ഞ് ഹൈക്കോടതി

bomb threat in kerala highcourt security


കാലടി സംസ്‌കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർഥികളുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസിൽ പൊലീസ് റിപ്പോർട്ട് തേടിയ കോടതി, ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി മാറ്റി.

ഓഗസ്റ്റ് 13ന് ക്യാമ്പസിലുണ്ടായ സംഭവത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്നും, എന്നാൽ മൂന്ന് ദിവസത്തിന് ശേഷം വിസി സിസ് തോമസിന്റെ പരാതിയിൽ ഇതേ സംഭവത്തിൽ വീണ്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് നിയമപരമല്ലെന്നുമാണ് വിദ്യാർഥികളുടെ വാദം. വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വിദ്യാർഥികൾ കോടതിയിൽ ഹാജരാക്കി.

ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതടക്കം 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം തുടരുന്നത്.