വന്ദേമാതരം സെമിനാറിനെതിരായ പ്രതിഷേധം; കേന്ദ്ര സർവകലാശാല അന്വേഷണ സമിതിയെ രൂപവത്കരിച്ചു

  1. Home
  2. Kerala

വന്ദേമാതരം സെമിനാറിനെതിരായ പ്രതിഷേധം; കേന്ദ്ര സർവകലാശാല അന്വേഷണ സമിതിയെ രൂപവത്കരിച്ചു

central uni


കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ നടന്ന വിദ്യാർഥി പ്രതിഷേധ സംഭവത്തിൽ അന്വേഷണത്തിനായി അഞ്ചംഗ അധ്യാപക സമിതിയെ രൂപവത്കരിച്ചു. പത്തുദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് വി.സി ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തിൽ വിദ്യാർഥി പ്രതിനിധികളുമായി വരുന്ന തിങ്കളാഴ്ച വൈസ് ചാൻസലർ നേരിട്ട് ചർച്ച നടത്തും.

സെമിനാറിനിടെ പ്രബന്ധാവതരണം തടസ്സപ്പെടുത്തുകയും സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് പ്രതിഷേധിച്ച വിദ്യാർഥികളെ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ. ശ്രീകുമാറാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. പ്രോക്ടറുടെ നടപടികൾ ഉൾപ്പെടെ തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ വി.സി.ക്ക് മുന്നിൽ ഉന്നയിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.