ലോക്ഭവന്റെ അറ്റ് ഹോം ചടങ്ങിൽ പി.എസ്.സി ചെയർമാനെ ഒഴിവാക്കി

  1. Home
  2. Kerala

ലോക്ഭവന്റെ അറ്റ് ഹോം ചടങ്ങിൽ പി.എസ്.സി ചെയർമാനെ ഒഴിവാക്കി

image


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം ചടങ്ങിലേക്ക് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്ഷണിച്ചില്ല. സ്വാതന്ത്ര്യദിനത്തിലെ ചായ സൽക്കാരത്തിൽ പി.എസ്.സി ചെയർമാനെ ഒഴിവാക്കുന്നത് ഇതാദ്യമാണ്. ചെയർമാനെ ഒഴിവാക്കിയതോടെ 15 അംഗങ്ങളെയും ക്ഷണിച്ചില്ല.

പി.എസ്.സിയിലെ നിയമന തട്ടിപ്പ് പരാതികളുടെ പശ്ചാത്തലത്തിലാണ് ചെയർമാനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. വിഷയത്തിൽ ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.എസ്‍സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ​ഗവർണർക്കാണ്