പിഎസ്സി പരീക്ഷാക്രമക്കേട്; ഓൺസ്‌ക്രീൻ മാർക്കിങ് രീതി പരിശോധിക്കാൻ ക്രൈംബ്രാഞ്ച്
പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോർഡിലെ തസ്തികകളിലേക്കുള്ള പരീക്ഷയുടെ ഓൺസ്‌ക്രീൻ മാർക്കിങ് സംവിധാനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം പിഎസ്സിക്ക് കത്ത് നൽകി.
ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാർക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതിൽ 58 മാർക്ക് ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകി എന്നാണ് പരാതി. അതിനാൽ മൂല്യനിർണയം എങ്ങനെ നടന്നു എന്നത് കണ്ടെത്തേണ്ടതുണ്ട്.അതിനായി ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന്റെ ഡെമോ കാണണമെന്നാണ് ആവശ്യം.അതേസമയം വിവാദങ്ങൾക്കിടെ നാളെ വീണ്ടും പിഎസ്‌സി യോഗം ചേരും.
