മാറ്റിവെച്ച പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന്
ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റിവെച്ച പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന് നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെയാണ് പരീക്ഷ.
ചോദ്യപേപ്പർ മാറി നൽകിയ ആലപ്പുഴ ലജ്‌നത്തുൽ സ്‌കൂളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്കും അന്നുതന്നെ വീണ്ടും പരീക്ഷ നടത്തും.
ഉച്ചയ്ക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് ആലപ്പുഴയിലെ സ്‌കൂളിൽ രാവിലെ നടന്ന പരീക്ഷയ്ക്ക് വിതരണം ചെയ്തത്. ഇതേ തുടർന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കിയത്.സംഭവത്തിൽ പിഎസ് സിയുടെ ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കുന്നുണ്ട്..
