പിഎസ്സിയുടെ നിയമനശുപാർശകൾ ഡിജിറ്റലാകുന്നു

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട ശുപാർശകൾ ഡിജിറ്റലാക്കാൻ തീരുമാനം. നിയമനവുമായി ബന്ധപ്പെട്ട അഡൈ്വസ് മെമ്മോ തപാൽമാർഗം അയയ്ക്കുന്ന രീതി നിർത്തലാക്കി ജൂലൈ ഒന്നു മുതൽ ഡിജിറ്റലാക്കാനാണ് തീരുമാനം
നിയമനശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്കു കാലതാമസം കൂടാതെ അഡൈ്വസ് മെമ്മോ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണിത്. നിയമനശുപാർശ ക്യുആർ കോഡ് സഹിതം ഉദ്യോഗാർഥിയുടെ പ്രൊഫൈലിൽ ലഭ്യമാക്കുമെന്ന് പിഎസ്സി അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് ഡൗൺലോഡ് ചെയ്ത് ആധികാരികത ഉറപ്പാക്കാം.