പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമപോരാളിയുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. മാസങ്ങൾക്ക് മുമ്പ് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്.
സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ ട്രസ്റ്റിയായ അദ്ദേഹം ഉപഭോക്തൃ അവകാശങ്ങൾക്കും റോഡ് സുരക്ഷയ്ക്കും വേണ്ടി നിരവധി നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കേരള കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഡിജോ കാപ്പൻ, 1982-ൽ കേരള സർവകലാശാല ജനറൽ സെക്രട്ടറിയായും കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1998-ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ശേഷമാണ് അദ്ദേഹം ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ സജീവമായത്.
