പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ നിന്ന് കുത്തിവയ്പ്പ് എടുത്തവർക്ക് ദേഹാസ്വാസ്ഥ്യം; മരുന്ന് മാറി കുത്തിവെച്ചതാണെന്ന് ആരോപണം
പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെയ്പ്പ് എടുത്ത ചിലർക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതായി പരാതി. മൂന്ന് കുട്ടികള്‍ അടക്കമുള്ള 11 പേര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. മരുന്ന് മാറി കുത്തിവെച്ചത് മൂലമാണ് അസ്വസ്ഥത ഉണ്ടായതെന്ന് രോഗികൾ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
ചൊറിച്ചില്‍ അടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളേയും മുതിര്‍ന്നവരേയും വിദ്ഗധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചിലരെ താലൂക്ക് ആശുപത്രിയില്‍ തന്നെ നിരീക്ഷിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ട്. ഇന്നലെ വൈകിട്ട് എടുത്ത കുത്തിവെയിപ്പിന് ശേഷമാണ് പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്.
ആന്റി ബയോട്ടിക്കുമായി മിക്സ് ചെയ്ത ഡിസ്റ്റില്‍ഡ് വാട്ടറില്‍ നിന്നാകാം അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം. ആരുടേയും നില ഗുരുതരമല്ല.