പുനർജനി പദ്ധതി: വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

  1. Home
  2. Kerala

പുനർജനി പദ്ധതി: വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

bomb threat in kerala highcourt security


പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ച വിജിലൻസ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കി അന്വേഷണം തുടരണമെന്നാണ് ഹർജിയിലെ ആവശ്യം. കെ.എം. ഷാജഹാനാണ് ഹർജി നൽകിയത്.

പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യ വിജിലൻസ് റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്തിരുന്നുവെന്നും എന്നാൽ പിന്നീട് സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചെന്നുമാണ് ഹർജിയിലെ ആരോപണം. മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെ എം ഷാജഹാനാണ് ഹർജി നൽകിയത്.