പി വി അൻവറിന്റെ വെളിപ്പെടുത്തൽ ഗുരുതരം; സർക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വാക്കുകൾ; പി കെ കുഞ്ഞാലിക്കുട്ടി

  1. Home
  2. Kerala

പി വി അൻവറിന്റെ വെളിപ്പെടുത്തൽ ഗുരുതരം; സർക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വാക്കുകൾ; പി കെ കുഞ്ഞാലിക്കുട്ടി

p.k kunhalikutty


എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരായ നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പി വി അൻവറിന്റേത് സർക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വാക്കുകളാണെന്നും വിഷയത്തിൽ യുഡിഎഫ് നാളെ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. താനൂർ ജിഫ്രി തങ്ങൾ കേസിൽ ലീഗ് നേരത്തെ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്നതാണ് അൻവറിന്റെ വാക്കുകൾ. സുജിത്ത് ദാസ് വെറുതെ കേസ് എടു എടുത്ത് എണ്ണം കൂട്ടിയെന്നും മലപ്പുറത്ത് ക്രൈം റേറ്റ് കൂട്ടാൻ ശ്രമിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

അതേസമയം പ്രതിപക്ഷം ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സിപിഐഎം എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരു്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സതീശൻ പറഞ്ഞു. ഗുണ്ടാസംഘം പോലും നാണിച്ചു പോകുന്ന തരത്തിൽ പെരുമാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞു. മുഖ്യന്റെ ഓഫീസിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നാണ് സിപിഐഎമ്മിന്റെ എംഎൽഎ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.