റേഡിയോ കേരളം 1476 എ.എമ്മിന്റെ പുതിയ പരിപാടി 'വാചകമേള' നാളെ മുതൽ
റേഡിയോ കേരളം 1476 എ.എമ്മിന്റെ പുതിയ പരിപാടി 'വാചകമേള' നാളെ മുതൽ പ്രക്ഷേപണം ആരംഭിക്കും. ദിവസവും പ്രസക്തമായ ഒരു വിഷയത്തിൽ ശ്രോതാക്കളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും തേടുന്നതാണ് പരിപാടി.
പങ്കെടുക്കാൻ യു.എ.ഇ സമയം രാവിലെ 11നും ഉച്ചയ്ക്ക് 2.30നും ഇടയിൽ +971 800 1476 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 2026 എന്ന് സന്ദേശം അയയ്ക്കണം. തുടർന്ന് ലഭിക്കുന്ന പ്രധാന മെനുവിൽനിന്ന് 'വാചകമേള' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രണ്ട് മിനിറ്റിൽ കവിയാത്ത വോയ്‌സ് സന്ദേശമായി പ്രതികരണം അയയ്ക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന ശ്രോതാക്കളുടെ പ്രതികരണങ്ങൾ യു.എ.ഇ സമയം വൈകിട്ട് മൂന്ന് മുതൽ നാല് വരെ പ്രക്ഷേപണം ചെയ്യുന്ന 'വാചകമേള' പരിപാടിയിൽ ഉൾപ്പെടുത്തും.
