റേഡിയോ കേരളം 1476 എ.എം' ശ്രോതാക്കൾക്കായി ഒരു തിരഞ്ഞെടുപ്പ് പ്രവചന മത്സരം കൂടി ഒരുക്കുന്നു

  1. Home
  2. Kerala

റേഡിയോ കേരളം 1476 എ.എം' ശ്രോതാക്കൾക്കായി ഒരു തിരഞ്ഞെടുപ്പ് പ്രവചന മത്സരം കൂടി ഒരുക്കുന്നു

radio


പ്രവാസ ലോകത്ത് ചരിത്രം സൃഷ്ടിച്ച 'നിയമസഭാ - ഗ്യാലപ് പോളി'നു ശേഷം 'റേഡിയോ കേരളം 1476 എ.എം' ശ്രോതാക്കൾക്കായി ഒരു തിരഞ്ഞെടുപ്പ് പ്രവചന മത്സരം കൂടി ഒരുക്കുന്നു.പ്രവാസി - Election Prediction 2026 എന്ന ഈ മത്സരത്തിൽ അടുത്ത കേരള മുഖ്യമന്ത്രി ആര് എന്നതിനൊപ്പം മുന്നണികളുടെ സീറ്റ് നില, ഏറ്റവും വലിയ ഒറ്റകക്ഷി എന്നിവയും പ്രവചിക്കാൻ അവസരമുണ്ട്.അതിനായി '2026' എന്ന് ടൈപ്പ് ചെയ്ത് 009718001476ലേക്ക് വാട്സാപ്പ് മെസേജ് അയയ്ക്കുക.അല്ലെങ്കിൽ, റേഡിയോ കേരളം ആപ്പ് തുറന്ന് '2026' എന്ന ടാബ് ക്ലിക്ക് ചെയ്യുക.
പ്രവചനം 100% കൃത്യമാക്കുന്നവരിലെ ഭാഗ്യശാലികൾക്ക് ആകർഷക സമ്മാനങ്ങൾ ലഭിക്കും.അവസാന തീയ്യതി: 2026 മേയ് 03
ഫലപ്രഖ്യാപനം: മേയ് 4 തിങ്കളാഴ്ച യു.എ.ഇ സമയം ഉച്ചയ്ക്ക് 1ന്, റേഡിയോ കേരളത്തിലും, റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തത്സമയം.