രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിലായത്.കേസുമായി ബന്ധപ്പെട്ട കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിൽ കഴിയുകയാണ്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ജാമ്യാപേക്ഷ ഈ മാസം പതിനഞ്ചിന് വീണ്ടും പരിഗണിക്കും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ് വേഡ് നൽകാത്തതിനാൽ ലാപ് ടോപ്പ് പരിശോധിക്കാനാകുന്നില്ലെന്നുമാണ് പൊലീസ് അറിയിച്ചു. കോടതി റിമാൻഡ് നോട്ട് എഴുതിയതിനെ തുടർന്ന് രാഹുൽ ഈശ്വറിനെ ഫോർട്ട് ആശുപത്രിയിലും തുടർന്ന് ഓർത്തോ പരിശോധനക്കായി ജനറൽ ആശുപത്രിയിലും എത്തിച്ച് വൈദ്യ പരിശോധന നടത്തി