'ശരീരത്തെ ഓവർ പ്രൊജക്ട് ചെയ്യുന്നതല്ല സൗന്ദര്യം; കേരളത്തിലുളളവർ എന്നോടൊപ്പം': രാഹുൽ ഈശ്വർ

  1. Home
  2. Kerala

'ശരീരത്തെ ഓവർ പ്രൊജക്ട് ചെയ്യുന്നതല്ല സൗന്ദര്യം; കേരളത്തിലുളളവർ എന്നോടൊപ്പം': രാഹുൽ ഈശ്വർ

RAHUL ISHWAR


വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് ലൈംഗികാ അധിക്ഷേപ പരാതി നൽകിയതും അതിനെതിരെ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ രംഗത്തെത്തിയതും ദിവസങ്ങൾക്ക് മുൻപ് ചർച്ചയായതാണ്. ഇപ്പോഴിതാ താൻ നൽകിയ പരാതി ചിലർ മനോഹരമായി വളച്ചൊടിച്ചെന്നാണ് ഹണി റോസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

തന്റേത് ലൈംഗികാ അധിക്ഷേപ പരാതിയാണെന്നും ചിലർ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം നടത്തിയതായാണ് ഹണി പറഞ്ഞത്. നടിയുടെ പരാമർശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. കേരളത്തിലുളളവർ തന്റെ അഭിപ്രായത്തെയാണ് പിന്തുണയ്ക്കുന്നതെന്നാണ് രാഹുൽ പറയുന്നത്.

'ഞാൻ മനോഹരമായി സംസാരിച്ച് ഹണി റോസിന്റെ പരാതി സമൂഹത്തിന് മുന്നിൽ വളച്ചൊടിച്ചെന്നാണ് പറയുന്നത്. ഹണി റോസിന് സമൂഹത്തിന് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് പറയുന്നത്. ഞാൻ മനോഹരമായി സംസാരിക്കുന്നുവെന്ന് അവർ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ട്. ഹണി റോസിന് വസ്ത്രധാരണം ബോബി ചെമ്മണ്ണൂരിനെ അനുകൂലിക്കുന്നതിനായി ഉപയോഗിച്ചെന്നാണ് പറയുന്നത്. നിങ്ങൾ ഇതിന്റെ സത്യാവസ്ഥ മനസിലാക്കണം. ഇത് രാഹുൽ ഈശ്വർ മനോഹരമായി സംസാരിക്കുന്നത് കൊണ്ടല്ല. ഞാനൊരു സാധാരണക്കാരനാണ്. ഞാൻ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്.

അഭിമുഖത്തിന് ഹണി റോസിന് ലഭിച്ചിരിക്കുന്ന കമന്റുകളിൽ 99 ശതമാനവും വിമർശിച്ച് കൊണ്ടുളളതാണ്. ഹണി റോസ് പറഞ്ഞ ഒരു കാര്യത്തിനോട് ഞാൻ യോജിക്കുന്നുണ്ട്. അതുപോലെ യോജിക്കാത്ത കാര്യങ്ങളും ഉണ്ട്.