18 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ; പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ

  1. Home
  2. Kerala

18 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ; പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ

image


മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് ലഭിച്ചതിന് പിന്നാലെ മാവേലിക്കര സബ് ജയിലിൽ നിന്ന് രാഹുൽ പുറത്തിറങ്ങി.യുവമോർച്ച പ്രവർത്തകർ സബ് ജയിലിന് പുറത്ത്  പ്രതിഷേധിച്ചു. തുടർന്ന് ജയിലിന് മുന്നിൽ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പ്രവർത്തകരെ പൊലീസുകാർ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി  ജാമ്യ വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കോടതി ഉത്തരവിലുണ്ട് രാഹുലിനെ എസ്‌ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതിനും കോടതി വ്യക്തമാക്കി