കേരള സ്റ്റോറി2 സിനിമയ്‌ക്കെതിരെ രാഹുൽ ഗാന്ധി
കേരള സ്റ്റോറി2 സിനിമയ്‌ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുകയാണെന്നും വിവാദ സിനിമ ആരും കാണുന്നില്ല എന്നത് നല്ല കാര്യമെന്നും ലോക്ഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
കേരളത്തേയും അതിന്റെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും കുറിച്ച് ആളുകൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇടുക്കി കുട്ടിക്കാനത്ത് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളിൽ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവൽക്കരിക്കാനും ഉപയോഗിക്കുന്നു. ഇതിനായി വലിയ തോതിൽ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് നടക്കുന്ന ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കാണ് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടത്തിയത്.
