രാഹുൽ മാങ്കൂട്ടത്തിൽ കുട്ടിയാണെന്ന് ചെന്നിത്തല; അൻവറിന് കോൺഗ്രസിൽ ഭിന്നത സൃഷ്ടിക്കാൻ കഴിയില്ല

  1. Home
  2. Kerala

രാഹുൽ മാങ്കൂട്ടത്തിൽ കുട്ടിയാണെന്ന് ചെന്നിത്തല; അൻവറിന് കോൺഗ്രസിൽ ഭിന്നത സൃഷ്ടിക്കാൻ കഴിയില്ല

ramesh chennithala


പി.വി അൻവറുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുൽമാങ്കൂട്ടത്തിലിനെ കുട്ടി എന്ന് വിശേഷിപ്പിച്ച് രമേശ് ചെന്നിത്തല.അൻവറിന് കോൺഗ്രസിൽ ഭിന്നത സൃഷ്ടിക്കാൻ കഴിയില്ല.നിലമ്പൂരിൽ യുഡിഎഫ് മിന്നും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.മത്സരത്തിൽ ഉറച്ചു നിൽക്കണമോ എന്ന് അൻവർ തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. യുഡിഎഫ് ഒറ്റകെട്ടായി പ്രവർത്തിക്കും. അൻവറിനെ ചേർത്ത് നിർത്താനായിരുന്നു ആഗ്രഹം. എല്ലാ യുഡിഫ് നേതാക്കളും അത് ആഗ്രഹിച്ചു. അതിനായി അൻവറുമായി യുഡിഎഫ് പല തവണ ചർച്ച നടത്തിയിരുന്നു ,എന്നൽ ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാൻ ഒരു ഘട്ടത്തിലും അൻവർ തയ്യാറായില്ല. അൻവർ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു.