ട്രെയിനിനകത്ത് യാത്രക്കാരനെ മർദിച്ച റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ

  1. Home
  2. Kerala

ട്രെയിനിനകത്ത് യാത്രക്കാരനെ മർദിച്ച റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ

train


ട്രെയിനിനകത്ത് യാത്രക്കാരനെ മർദിച്ച റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബറൗനി- ലക്നൗ എക്സ്പ്രസിലാണ് പരിശോധനക്കിടെ ടിടിഇ പ്രകാശ് യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. മർദനമേറ്റ നീരജ് എന്ന യാത്രക്കാരന്റെ കൈയിൽ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മർദനമേൽക്കുന്നതിനിടെ യാത്രക്കാരൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് റെയിൽവേ അധികൃതരുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. മൊബൈലിൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത സഹ യാത്രക്കാരനെയും ടിടിഇ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്.