മഴ ശക്തം;സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ട്

  1. Home
  2. Kerala

മഴ ശക്തം;സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ട്

rain


സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ സാധ്യത. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ശനിയാഴ്ച പ്രത്യേക അറിയിപ്പുകളില്ല. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ചെവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും യെലോ അലർട്ടാണ്.