സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; ചൂട് കൂടും, ജാഗ്രത നിർദേശം

  1. Home
  2. Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; ചൂട് കൂടും, ജാഗ്രത നിർദേശം

HEAT


സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നേരത്തെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു. അതേസമയം, അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ പുനലൂരിൽ 35.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പാലക്കാട്ടും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. ഉഷ്ണതരംഗത്തിനും കടുത്ത ചൂടിനുമുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.

സൂര്യാഘാതം, സൂര്യാതപം, കടുത്ത നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയേറെയായതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ കണിശമായ മുൻകരുതലുകൾ പാലിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.