സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

  1. Home
  2. Kerala

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

kuwait rain


സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് . നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കണ്ണൂർ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഈ സാധ്യത അറിയിച്ചിട്ടുള്ളത്.