സംസ്ഥാനത്ത് മഴ ദുർബലമായി; ഓറഞ്ച് അലർട്ട് പിൻവലിച്ചു

  1. Home
  2. Kerala

സംസ്ഥാനത്ത് മഴ ദുർബലമായി; ഓറഞ്ച് അലർട്ട് പിൻവലിച്ചു

 rain alert


സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ഇല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ ലഭിക്കുമെന്നായിരുന്നു നേരത്തെ ഉള്ള പ്രവചനം. പുതുക്കിയ അറിയിപ്പ് പ്രകാരം എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മുതൽ സംസ്ഥാനത്ത് പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടില്ല.തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനു മുകളിലുമായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ആന്ധ്രാതീരത്തെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.