കാട്ടാന ആക്രമണത്തിൽ മരിച്ച രാജമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം
കൊല്ലം പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കടശ്ശേരി സ്വദേശിനി രാജമ്മയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം. രാജമ്മയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്ന് എംഎൽഎ ജ്യോതികുമാർ ചാമക്കാല അറിയിച്ചു. രാജമ്മയുടെ സംസ്‌കാരത്തിന് മുൻപ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറുമെന്നും എംഎൽഎ പറഞ്ഞു.പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ തൊഴിലുറപ്പ് ജോലിക്കായി രാജമ്മ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. രാജമ്മയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.
