അഴിമതിക്കെതിരെ 'വിജിലൻസ് വിസിലു'മായി രമേശ് ചെന്നിത്തല; ആദ്യ വിജിലൻസ് കമാൻഡോ നിവിൻ പോളി

  1. Home
  2. Kerala

അഴിമതിക്കെതിരെ 'വിജിലൻസ് വിസിലു'മായി രമേശ് ചെന്നിത്തല; ആദ്യ വിജിലൻസ് കമാൻഡോ നിവിൻ പോളി

vigilance whistle


അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ പുതിയ ദൗത്യത്തിന് തുടക്കമിട്ട് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ - വിജിലൻസ് വിസിൽ' പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11:00 നടക്കും.

രമേശ് ചെന്നിത്തലയും ചലച്ചിത്ര താരം നിവിൻ പോളിയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യ വിജിലൻസ് കമാൻഡോ ആകുന്ന നിവിൻ പോളി യുവജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വി. മുരളീധരൻ എം.എൽ.എ, ഡോ. കെ. വാസുകി ഐ.എ.എസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് തുടങ്ങിയവർ സംബന്ധിക്കും.

യുവജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതിരഹിത കേരളം വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി വിവരങ്ങൾ ജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പരിലൂടെ അറിയിക്കാം.