പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ രമേശ് പിഷാരടി
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ രമേശ് പിഷാരടി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക സംസ്ഥാന കമ്മിറ്റി ഹൈക്കമാൻഡ് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ പാലക്കാട് നിന്ന് രമേഷ് പിഷാരടിയുടെ പേരു മാത്രമാണുള്ളതെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.നിലവിലെ പാലക്കാട് സെറ്റിംഗ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നിലധികം ബലാത്സംഗകേസുകളിൽ പ്രതിയായതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയിരുന്നു
40 മണ്ഡലങ്ങളിലും കോൺഗ്രസ് ഒരൊറ്റയാളെ മാത്രമാണ് സ്ഥാനാർഥിയായി നിർദേശിച്ചിരിക്കുന്നത്. വട്ടിയുർക്കാവിൽ മുരളീധരനും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരും ടി.എൻ. പ്രതാപൻ മണലൂരും മത്സരിക്കുമെന്നും സൂചനകളുണ്ട്.പാലക്കാടും തൃപ്പൂണിത്തുറയിലും മാത്രമാണ് സിറ്റിങ് എംഎൽഎമാർ മത്സര രംഗത്ത് ഇല്ലാതെയുള്ളൂ. വൈക്കത്ത് സണ്ണി എം.കപിക്കാടിനെ മത്സരിക്കാനും ആലോചനയുണ്ട്.
